വിരല്‍തുമ്പില്‍
ഭൂമിയും,ആകാശവും
മഴയും,പുഴയും
കടലും വിരിയിച്ചു എടുക്കുമ്പോള്‍
അടുക്കളയില്‍ നിന്നും
എന്നരികിലേക്ക്
പരിഭവത്തിന്റെ പുഴ
ഒഴുകി വരും
മന്ദമായി തുടങ്ങി
ചടുല താളത്തില്‍
പെയ്തൊഴിയും
മഴ പോല്‍
| സൂര്യന്‍ നീന്തിതുടിക്കുവനായി | |||
| സാഗരത്തിലേക്ക് മുങ്ങി താഴുമ്പോള്‍ | |||
| ഇരുളിനെ കീറിയെടുത്തു | |||
| മിഴികളില്‍ ഒട്ടിച്ചു വയ്ക്കും | |||
| ദൈവം | |||
| രുധിരം കൊണ്ട് | |||
| ചിത്രമെഴുതും തെരുവുകള്‍, | |||
| അഭിമാനത്തിലേക്ക് വിരല്‍ | |||
| ചൂണ്ടും അപഥ സഞ്ചാരികള്‍, | |||
| ഇവയിലേക്കൊന്നും പിടഞ്ഞു | |||
| വീഴാതെ, | |||
| നല് കാഴ്ചകള്‍ മാത്രം | |||
| കാണാനായി | |||
| നട്ടു വളര്‍ത്തണം | |||
| മിഴികളെ | |||
| നേര്‍ കാഴ്ചകള്‍ കാണാനായി | |||
| നിഴലുകള്‍ പ്രതിബിംബിക്കാത്ത | |||
| ഒരു കണ്ണാടിയും, | |||
| വേണം മൌനം ചങ്ങലക്കിടാത്ത | |||
| ഒരു നാവും | |||
| വിശപ്പിന്റെ വിളി |
| കേട്ടാണ് |
| മസാലയില്‍ മുങ്ങി |
| കുളിച്ച പച്ചകറികള്‍ |
| ആമാശയത്തിലേക്കുള്ള |
| വഴികള്‍ കണ്ടെത്തിയത് |
| ജീവിത വഴിയില്‍ |
| മറവി പൂക്കള്‍ |
| വിരിഞാണ് |
| വഴി തെറ്റി |
| പോയവന്‍ പെരുവഴിയിലായത് |
| ഇന്നലെ ഒരു പുഴ |
| ഇന്ന് ഒരു നേര്‍ത്ത വഴി |
| നാളെ? |
| സന്ദേഹത്തിന്റെ |
| വഴി നീണ്ടു കിടന്നു |
| മനസിലെ ചിതയില്‍ | |||
| എരിഞ്ഞടങ്ങുന്നു ഉമ്മറത്തെ | |||
| വാര്‍ധക്യം ബാധിച്ച | |||
| ചാര് കസേര | |||
| കൂടെ ചെല്ലതിരുന്നതിനു | |||
| പരിഭവം പറഞ്ഞു | |||
| പൊഴിഞ്ഞു പോകുന്നു | |||
| ഇടവപ്പാതി | |||
| ഒരിറ്റു ദാഹജലം | |||
| മോഹിച്ചു,എന്നെ കൈകള്‍ | |||
| നീട്ടി വിളിക്കുന്നു | |||
| മുറ്റത്തെ തുളസി ചെടി | |||
| മുകളിലേക്ക് ഉയരാന്‍ | |||
| കൊതിച്ചു,സ്നേഹം | |||
| കിട്ടാതെ മണ്ണിന്റെ | |||
| അഗാധതയിലേക്ക് | |||
| തിരിച്ചു നടക്കുന്നു | |||
| മുല്ല വള്ളികള്‍ | |||
| കത്തുകളില്‍ ഉറങ്ങികിടന്ന | ||||
| അക്ഷരങ്ങള്‍ മേല്‍വിലാസം തേടി നടന്നു | ||||
| പല വഴികളിലൂടെയും,പാലങ്ങളിലൂടെയും | ||||
| മേല്‍വിലാസക്കാരനെ തേടിച്ചെന്നു | ||||
| പലരെയും പരിചയപ്പെട്ടു | ||||
| പല അറിവുകള്‍ നേടി | ||||
| അറിഞ്ഞു പലര്‍ക്കും മേല്‍വിലാസം | ||||
| ഇല്ല എന്നും | ||||
| തെറ്റായ മേല്‍വിലാസവും പേറി | ||||
| തിരികെ ചെന്നപ്പോള്‍,യാതൊരു | ||||
| ദയയും കാട്ടാതെ പോസ്റ്റ്മാന്‍ എടുത്തെറിഞ്ഞു | ||||
| ചവറ്റുകുട്ടയിലേക്ക് അവിടെയിരിന്നു | ||||
| കരഞ്ഞു കരഞ്ഞു കാലം പൂകി | ||||
| അമ്മ തന്‍ കൈകള്‍ പിടിച്ചു | |||||
| തുടങ്ങിയോരെന്‍ യാത്ര ജീവിതയാത്ര | |||||
| ബാല്യ,കൌമാരങ്ങള്‍ കഴിഞ്ഞു | |||||
| യൌവനത്തിലും തുടരുന്നീയാത്ര | |||||
| ദൂരമേറെയുണ്ട് നടന്നീടുവാന്‍ | |||||
| കല്ലും മുള്ളും താണ്ടി,കുണ്ടും കുഴികളും | |||||
| താണ്ടി നാളെയാം പ്രതീക്ഷ തന്‍ | |||||
| തേരിലേറി തുടരുമീ യാത്ര | |||||
| പാതയോരെങ്ങളില്‍ കാണും | |||||
| വൃന്ദാവനമേ എന്നിലെ മൃദുവികാരങ്ങളെ | |||||
| ഉണര്ത്തീടരുതെ നിന്നിലെ സൌന്ദര്യം | |||||
| നുകര്‍ന്നീടുവാന്‍ സമയമില്ലിനിയും | |||||
| മഞ്ഞു കൊണ്ടും മഴ നനഞ്ഞും | |||||
| വെയിലില്‍ വാടിതളര്‍ന്നും | |||||
| പാദങ്ങള്‍ തേഞ്ഞും തുടരുമീ | |||||
| യാത്ര ജീവിത യാത്ര | |||||
| മറുകരെ എത്തിടും വരെ | |||||
| കര്‍മ്മങ്ങള്‍ ഏറെയുണ്ട് ചെയ്തിടുവാന്‍ | |||||
| ഓരോ നിമിഷവും സംവത്സരങ്ങളായി | |||||
| കൊഴിഞ്ഞിടുമ്പോള്‍ സമയമില്ലിനി | |||||
| പാഴക്കീടുവാന്‍ | |||||
| എത്രകാലം നില്പതിങ്ങനെ ഏകനായി | |||||
| വിഷണ്ണനായി,ഗതകാലസ്മരണകള്‍ | |||||
| അയവിറക്കി കാലം കഴിക്കുന്നു ഞാന്‍ | |||||
| ബന്ധുജനങ്ങള്‍ കാലയവനികയില്‍ | |||||
| മറഞ്ഞുപോയി,സുഹൃത്തുക്കള്‍ | |||||
| രൂപവും ഭാവവും മാറി വിരൂപികളായി | |||||
| പൊന്നു വിളഞ്ഞ എന്റെ ഭൂമികയില്‍ | |||||
| ഇല്ല തിരിഞ്ഞൊന്നു നോക്കുവാന്‍ | |||||
| മണ്ണിനെ സ്നേഹിച്ച കൃഷിവലന്മാര്‍ | |||||
| ഒരുവേള എന്നെ സ്നേഹിച്ചിരിന്നവര്‍ | |||||
| വിത്ത് വിതറി നൂറുമേനി കൊയ്തവര്‍ | |||||
| വിയര്‍പ്പിന്‍ കണങ്ങള്‍ മണ്ണില്‍ | |||||
| വീഴ്ത്തി എല്ലുമുറിയെ പണിയെടുത്തവര്‍ | |||||
| മണ്ണിനെ പൊന്നാക്കി മാറ്റിയവര്‍ | |||||
| അവയെല്ലാം മറഞ്ഞുപോയ സുവര്‍ണകാലം | |||||
| ഇന്ന് ഞാനൊരു പഴ്ചെടികള്‍ വിളയും പാഴ്ഭൂമി | |||||
| പാമ്പുകളുടെയും,തവളകളുടെയും ആവാസഭൂമി | |||||
| വിധിയെ പഴിച്ചു കാലം കഴിപ്പൂ | |||||
| നാളെയുടെ മരണമണിമുഴക്കത്തിനായി | |||||
| കാത്തുനില്കും ഞാനോ വെറുമൊരു പാഴ്നിലം | |||||
| ഈശ്വരന്‍ നിനക്കായി നല്‍കി | |||||
| തലയ്ക്കു മേലായി ആകാശവും | |||||
| പാദമൂന്നി നില്കുവാന്‍ ഭൂമിയും | |||||
| ജിജ്ഞാസ ഊറും നിന്‍ അകതാരിനായി | |||||
| അക്ഷരങ്ങള്‍ കോര്‍ത്ത മണിമാലകളും | |||||
| എന്നിട്ടും എന്തെ നിറഞ്ഞു നിന്നില്‍ | |||||
| അഹംഭാവത്തിന്‍ തിരമാലകള്‍ | |||||
| ഈ ലോകമത്രയും വെട്ടിപിടിക്കുവാന്‍ | |||||
| ഓടി തളര്‍ന്നും തീര്‍ന്നില്ല നിന്നിലെ | |||||
| മോഹത്തിന്‍ അധിനിവേശങ്ങള്‍ | |||||
| കാലമെത്ര കൊഴിഞ്ഞാലും | |||||
| മോഹങ്ങള്‍ എത്ര കൊഴിഞ്ഞാലും | |||||
| നിന്‍ ജീവിത ചക്രം പൂര്‍ണ്ണമാവുമ്പോള്‍ | |||||
| ആറടി മണ്ണും തെക്കിനിയിലെ മാവും | |||||
| മാത്രം നിനക്ക് സ്വന്തമെന്നു അറിയുക | |||||
| വേനല്‍ ചൂടില്‍ ഉരുകി ഉരുകി | |||||
| ഉഷ്ണകാറ്റേറ്റു തളരുമ്പോള്‍ | |||||
| മഴക്കായി പ്രാര്‍ത്ഥന നിരതനായി കഴിയുമ്പോള്‍ | |||||
| എന്‍ സ്മൃതിപഥത്തില്‍ പൊഴിയുന്നു | |||||
| കര്‍ക്കടകത്തിന്‍ പേമാരികള്‍ | |||||
| അകലെ നിന്ന് ചിണുങ്ങി ചിണുങ്ങി | |||||
| അരികിലെത്തി പൊട്ടിക്കരയുന്നു മഴ | |||||
| മേഘകൂടുകളില്‍ നിന്ന് വേര്‍പെട്ടു | |||||
| ശരവേഗത്തില്‍ മണ്ണിന്റെ മാറില്‍ | |||||
| അലിയുവാന്‍ വെമ്പലോടെ വന്നെത്തും | |||||
| വിണ്ണിനെ കുളിരലകളിന്‍ പുടവ ചുറ്റിക്കുവാന്‍ | |||||
| മണ്ണില്‍ പതിഞ്ഞു ഒഴുകി നീല സാഗരത്തിന്‍ | |||||
| മാറില്‍ അലിഞ്ഞു ചേരുവാന്‍ | |||||