Labels

Saturday, April 27, 2013

ചില ചിന്തകള്‍


മനസിലെ ചിതയില്‍ 
എരിഞ്ഞടങ്ങുന്നു ഉമ്മറത്തെ 
വാര്‍ധക്യം ബാധിച്ച 
ചാര് കസേര 
കൂടെ ചെല്ലതിരുന്നതിനു 
പരിഭവം പറഞ്ഞു 
പൊഴിഞ്ഞു പോകുന്നു 
ഇടവപ്പാതി 
ഒരിറ്റു ദാഹജലം 
മോഹിച്ചു,എന്നെ കൈകള്‍ 
നീട്ടി വിളിക്കുന്നു 
മുറ്റത്തെ തുളസി ചെടി 
മുകളിലേക്ക് ഉയരാന്‍ 
കൊതിച്ചു,സ്നേഹം 
കിട്ടാതെ മണ്ണിന്റെ 
അഗാധതയിലേക്ക്‌ 
തിരിച്ചു നടക്കുന്നു 
മുല്ല വള്ളികള്‍ 

No comments:

Post a Comment