Labels

Saturday, April 27, 2013

മര്‍ത്യന്


ഈശ്വരന്‍ നിനക്കായി നല്‍കി
തലയ്ക്കു മേലായി ആകാശവും
പാദമൂന്നി നില്കുവാന്‍ ഭൂമിയും
ജിജ്ഞാസ ഊറും നിന്‍ അകതാരിനായി
 അക്ഷരങ്ങള്‍ കോര്‍ത്ത മണിമാലകളും
എന്നിട്ടും എന്തെ നിറഞ്ഞു നിന്നില്‍
അഹംഭാവത്തിന്‍ തിരമാലകള്‍
ഈ ലോകമത്രയും വെട്ടിപിടിക്കുവാന്‍
ഓടി തളര്‍ന്നും തീര്‍ന്നില്ല നിന്നിലെ
മോഹത്തിന്‍ അധിനിവേശങ്ങള്‍
കാലമെത്ര കൊഴിഞ്ഞാലും
മോഹങ്ങള്‍ എത്ര കൊഴിഞ്ഞാലും
നിന്‍ ജീവിത ചക്രം പൂര്‍ണ്ണമാവുമ്പോള്‍
ആറടി മണ്ണും തെക്കിനിയിലെ മാവും
മാത്രം നിനക്ക് സ്വന്തമെന്നു അറിയുക

No comments:

Post a Comment