| വേനല്‍ ചൂടില്‍ ഉരുകി ഉരുകി | |||||
| ഉഷ്ണകാറ്റേറ്റു തളരുമ്പോള്‍ | |||||
| മഴക്കായി പ്രാര്‍ത്ഥന നിരതനായി കഴിയുമ്പോള്‍ | |||||
| എന്‍ സ്മൃതിപഥത്തില്‍ പൊഴിയുന്നു | |||||
| കര്‍ക്കടകത്തിന്‍ പേമാരികള്‍ | |||||
| അകലെ നിന്ന് ചിണുങ്ങി ചിണുങ്ങി | |||||
| അരികിലെത്തി പൊട്ടിക്കരയുന്നു മഴ | |||||
| മേഘകൂടുകളില്‍ നിന്ന് വേര്‍പെട്ടു | |||||
| ശരവേഗത്തില്‍ മണ്ണിന്റെ മാറില്‍ | |||||
| അലിയുവാന്‍ വെമ്പലോടെ വന്നെത്തും | |||||
| വിണ്ണിനെ കുളിരലകളിന്‍ പുടവ ചുറ്റിക്കുവാന്‍ | |||||
| മണ്ണില്‍ പതിഞ്ഞു ഒഴുകി നീല സാഗരത്തിന്‍ | |||||
| മാറില്‍ അലിഞ്ഞു ചേരുവാന്‍ | |||||
No comments:
Post a Comment