Labels

Friday, June 7, 2013

മഴ



കാർമേഘങ്ങൾ ആലിംഗനം ചെയ്തു 
മാനം പൊട്ടിച്ചിരിച്ചു 
മരങ്ങൾ കുട നിവര്ത്തി 
അകലെ നിന്ന് 
വെള്ളി കൊലുസണിഞ്ഞവൾ
പൊട്ടിക്കരഞ്ഞു 
മണ്ണ് ദാഹം തീർത്തു

അവൾ


നോക്കൂ ആ മുഖത്തേക്ക് 
എത്ര ശാന്തമായണ് 
അവൾ ഉറങ്ങുന്നത് 
നിഷ്കളങ്കതയിൽ 
മൂടി പുതഞ്ഞ്

കുഞ്ഞുടുപ്പിട്ടു സ്കൂളിലേക്ക് 
ഓടുന്നതിന്റെ വ്യഗ്രത ഇല്ലാതെ,
ഇരുളിൽ നിന്ന്
വെളിച്ചതില്ലെക്കുള്ള
വഴികൾ തേടാതെ,

ഇര തേടി അലയുന്ന
വേട്ടക്കരനിൽ നിന്ന്,
കൊത്തി വലിക്കുന്ന
കാമ കണ്ണുകളിൽ നിന്ന്,
അവൾ സുരക്ഷിതയാണ്
ഇന്ന്

വലിച്ചു കീറിയ കുഞ്ഞുടുപ്പിൽ
മാനം ഒളിപ്പിക്കെണ്ടവൾക്ക്,
അവൾ ഉറങ്ങുകയാണ്‌
സ്വസ്ഥമായി
മോഹങ്ങളുടെ ആകാശം
തുന്നി ചേർക്കാതെ
അവൾ ഉറങ്ങുകയാണ്‌
അവൾ ഉറങ്ങുകയാണ്‌