Labels

Thursday, August 8, 2013

പേരിടൽ



വിരസമൌനത്തിന്റെ
പടികളിറങ്ങി ദേശാടനം
നടത്തി
തിരിച്ചെത്തും മനസിന്‌
എന്ത് പേരിടണം

ആകാശതാഴ്വരയിൽ
കൂട്ടം തെറ്റി അലയുന്ന
കുഞ്ഞാടിന് എന്ത് പേരിടണം

കുഞ്ഞുവിരലിൻ തുമ്പിൽ
തൂങ്ങി സ്ക്കൂൾ മുറ്റത്തേക്ക്
നടന്നുപോകും മഴക്കെന്തു പേരിടണം

കെട്ടി പുണർന്ന് മരചില്ലകളിൽ
ഉമ്മവെച്ച് പ്രണയിക്കുന്ന
കാറ്റിനെന്തു പേരിടണം

ചോര്ച്ചയില്ലാത്ത വീട്ടിലെ
അകത്തളത്തിൽ തോരാതെ
പെയ്യുന്ന മഴയ്ക്ക് എന്ത് പേരിടണം
 

No comments:

Post a Comment