Labels

Saturday, April 27, 2013

യാത്ര


അമ്മ തന്‍ കൈകള്‍ പിടിച്ചു
തുടങ്ങിയോരെന്‍ യാത്ര ജീവിതയാത്ര
ബാല്യ,കൌമാരങ്ങള്‍ കഴിഞ്ഞു
യൌവനത്തിലും തുടരുന്നീയാത്ര 
ദൂരമേറെയുണ്ട് നടന്നീടുവാന്‍
കല്ലും മുള്ളും താണ്ടി,കുണ്ടും കുഴികളും
താണ്ടി നാളെയാം പ്രതീക്ഷ തന്‍
തേരിലേറി തുടരുമീ യാത്ര
പാതയോരെങ്ങളില്‍ കാണും
വൃന്ദാവനമേ എന്നിലെ മൃദുവികാരങ്ങളെ
ഉണര്ത്തീടരുതെ നിന്നിലെ സൌന്ദര്യം
നുകര്‍ന്നീടുവാന്‍ സമയമില്ലിനിയും
മഞ്ഞു കൊണ്ടും മഴ നനഞ്ഞും
വെയിലില്‍ വാടിതളര്‍ന്നും
പാദങ്ങള്‍ തേഞ്ഞും തുടരുമീ
യാത്ര ജീവിത യാത്ര
മറുകരെ എത്തിടും വരെ
കര്‍മ്മങ്ങള്‍ ഏറെയുണ്ട് ചെയ്തിടുവാന്‍
ഓരോ നിമിഷവും സംവത്സരങ്ങളായി
കൊഴിഞ്ഞിടുമ്പോള്‍ സമയമില്ലിനി
പാഴക്കീടുവാന്‍

No comments:

Post a Comment