| കത്തുകളില്‍ ഉറങ്ങികിടന്ന | ||||
| അക്ഷരങ്ങള്‍ മേല്‍വിലാസം തേടി നടന്നു | ||||
| പല വഴികളിലൂടെയും,പാലങ്ങളിലൂടെയും | ||||
| മേല്‍വിലാസക്കാരനെ തേടിച്ചെന്നു | ||||
| പലരെയും പരിചയപ്പെട്ടു | ||||
| പല അറിവുകള്‍ നേടി | ||||
| അറിഞ്ഞു പലര്‍ക്കും മേല്‍വിലാസം | ||||
| ഇല്ല എന്നും | ||||
| തെറ്റായ മേല്‍വിലാസവും പേറി | ||||
| തിരികെ ചെന്നപ്പോള്‍,യാതൊരു | ||||
| ദയയും കാട്ടാതെ പോസ്റ്റ്മാന്‍ എടുത്തെറിഞ്ഞു | ||||
| ചവറ്റുകുട്ടയിലേക്ക് അവിടെയിരിന്നു | ||||
| കരഞ്ഞു കരഞ്ഞു കാലം പൂകി | ||||
No comments:
Post a Comment