Labels

Sunday, March 9, 2014

അമ്മ



മരങ്ങൾ മഴയുടുപ്പ്
ഇട്ടു നിൽക്കുന്നത്‌പോലെയാണ്
അമ്മ
മഴ പെയ്തൊഴിഞ്ഞിട്ടും
തോരാതെ...

അണഞ്ഞിട്ടും
അണയാത്ത
അന്ഗ്നിപർവതം പോലെ

ഉള്ളിലുള്ള
ദേഷ്യത്തെ മൌനത്തിന്റെ
നിശബ്ദതയിൽ ഒളിച്ചു
വയ്ക്കും

അസ്വസ്ഥയുടെ
അനേകം നദികൾ
ചേർന്ന് ഒരു കടലാവും
അമ്മയിൽ

എന്നിട്ടും
ഏതു വരൾച്ചയിലും
ഉമ്മ പൂക്കൾ
വിരിയിച്ചു നിൽക്കും
അമ്മ



                      

Friday, January 31, 2014

മരണം എന്ന പൂച്ച



പതിയെ വാതിലുകൾ 
തുറന്നു 
അകത്തു കടക്കും 
മരണം എന്ന പൂച്ച 

കട്ടിലിന്റെ കാലുകളിലും,
കസേരയുടെ കാലുകളിലും 
ദേഹം ഉരുമി,
മുറിയിലൂടെ പമ്മി നടക്കും

പച്ച മീനിന്റെ മണം
മൂക്കിലൂടെ അരിച്ചിറങ്ങുമ്പോൾ
വേട്ടക്കാരന്റെ കണ്ണോടെ
മുറിയിലൂടെ പരതി നടക്കും

കണ്ണുകൾ അടച്ചു
മീനിനെ വായിലേക്ക്
എടുത്തു ചവച്ചു
തിന്നും അതിന്റെ
പിടച്ചിലുകൾ കാണാതെ,
നാക്ക്‌ കൊണ്ട്
കാലുകൾ തുടച്ചു
നടന്നു നീങ്ങും
മരണം എന്ന പൂച്ച

Sunday, January 19, 2014

രാത്രികൾ



പകലുകൾ എവിടെക്കാണ്‌ 
ഈ കറുത്ത ഉടുപ്പുകൾ 
വലിച്ചെറിയുന്നത് 
നിഗൂഡതകൾ മറച്ചു വച്ച് 

കണ്ണുകൾ

മണൽ പരപ്പിലേക്ക്
തിരകൾ അലയടിച്ചുയരുന്നു,
മഴകൾ പെയ്തൊഴിയുന്നു,
നോക്കു സൂക്ഷിച്ചു നോക്കു
അവ അമ്മയുടെ കണ്ണുകൾ ആണ്

നന്മകൾ

ആകാശത്തെ അമ്പിളി
പെറ്റു പെരുകിയ
സ്വർണ കുഞ്ഞുങ്ങളിലെ
നന്മകൾ ആവാം നമുക്കിനി

ബാല്യം



കറുത്ത കുപ്പിയിലെ 
ലഹരിയാണ് രാത്രികൾ 
നുരഞ്ഞു,നുരഞ്ഞു പൊന്തി 
നദികളാകും

ആ ലഹരിയിൽ
അനേകം ചുവന്ന
നക്ഷത്രങ്ങൾ ദേഹത്ത്
വിരിയിച്ചു
ഒരു കുഞ്ഞു പ്രതീക്ഷ
കുറ്റിക്കാട്ടിൽ
അസ്തമിക്കും

ലഹരി നുണഞ്ഞു
തുഴഞ്ഞു,തുഴഞ്ഞു,
യാത്ര തുടരും
രാത്രി നദിയിലെ
തോണിക്കാരൻ

രൂപക്കൂട്ടിൽ ആയിരം
മെഴകുതിരികൾ എരിഞ്ഞു
തീരുമ്പോഴും
ആവർത്തനവിരസതയില്ലതെ
തുടരുന്ന നാടകത്തിലെ വേദനകൾ
അവസാനിക്കുന്നില്ലല്ലോ

Saturday, December 28, 2013

മഴകൊണ്ടൊരു കുടിൽ



മഴകൊണ്ടൊരു കുടിൽ 
കെട്ടണം 
പകലുകൾ അഴിച്ചു 
വയ്ക്കുന്ന കാഴ്ചകൾ കാണാൻ 
മഴ ചില്ലുകൊണ്ടൊരു 
ജാലകം തീർക്കണം

എല്ലാ ദിശകളിലും
പ്രകാശം ചൊരിയാൻ
മഴ നാരുകൊണ്ട്
ഏഴ് തിരിയുള്ള
നിലവിളക്ക് മെനയണം

സ്വപ്നങ്ങള്ക്ക് നിറങ്ങൾ
ചാലിച്ചു ഒന്നു
മയങ്ങുവാൻ മഴവില്ലുകൊണ്ടൊരു
കട്ടിലും

Thursday, December 19, 2013

രാത്രികൾ 

പകലുകൾ എവിടെക്കാണ്‌ 
ഈ കറുത്ത ഉടുപ്പുകൾ 
വലിച്ചെറിയുന്നത് 
നിഗൂഡതകൾ മറച്ചു വച്ച് 

കണ്ണുകൾ

മണൽ പരപ്പിലേക്ക്
തിരകൾ അലയടിച്ചുയരുന്നു,
മഴകൾ പെയ്തൊഴിയുന്നു,
നോക്കു സൂക്ഷിച്ചു നോക്കു
അവ അമ്മയുടെ കണ്ണുകൾ ആണ്

നന്മകൾ

ആകാശത്തെ അമ്പിളി
പെറ്റു പെരുകിയ
സ്വർണ കുഞ്ഞുങ്ങളിലെ
നന്മകൾ ആവാം നമുക്കിനി

Tuesday, October 1, 2013

പ്രിയപ്പെട്ട മാഡംജിക്ക്



ഊണിലും,ഉറക്കത്തിലും 
ജനക്ഷേമത്തിനായി
ജഗരൂകമാകുന്ന 
മനസുള്ള
പ്രിയപ്പെട്ട മാഡംജി
അറിയുവാൻ

ഒരു തോക്കിന്റെ മുന്നിലോ,
സ്ഫോടനങ്ങളിലോ
ചിന്നിചിതറി പോകുമായിരുന്ന
ജീവിതങ്ങൾക്ക്
"ഭക്ഷ്യ"സുരക്ഷിതത്വത്തിന്റെ സുവർണ
കവചം നല്കിയ മാഡംജി നന്ദി

നിലയും,വിലയും
ഇല്ലാത്തവൾ എന്ന്
കരഞ്ഞു വിലപിച്ചപ്പോൾ
രൂപക്കുട്ടിക്കും നൽകി
വിലപിടിച്ച സമ്മാനങ്ങൾ
നന്ദി മാഡംജി

പെട്രോളിനും,ഡീസലിനും
വില കൂട്ടുമ്പോൾ അംബാനിയുടെ
വിടരുന്ന ചിരിയിൽ ആണ്
ഞങ്ങളുടെ സ്വപ്‌നങ്ങൾ
വിടർന്നു തുടങ്ങുക,
ആ ചിരിയിൽ ആണ്
ഞങ്ങളുടെ പട്ടിണി ശരീരം വിട്ടു
പറന്നകലുന്നത്
നന്ദി മാഡംജി

ഓരോ ദിനവും
'കോൾഗേറ്റ് 'ഉപയോഗിച്ച്,
ഉപയോഗിച്ച് ഞങ്ങളുടെ
പ്രഭാതങ്ങൾ കൂടുതൽ,കൂടുതൽ
വെളുത്തു തുടങ്ങി
നന്ദി മാഡംജി