Labels

Sunday, April 28, 2013

എന്റെ രാജ്യം

കാലം അതിര്‍ത്തികള്‍
മാറ്റി വരയ്ക്കുന്ന
എന്റെ രാജ്യത്ത്
ഒരു വേലിയിറക്കത്തില്‍
വാര്‍ന്നു പോയത്
സ്നേഹ സാഗരം

ചമയങ്ങള്‍ അഴിഞ്ഞു 

വീഴുന്ന ജീവിതത്തിലെ
അരങ്ങില്‍ തെളിയുന്നതോ
പൊയ്മുഖങ്ങള്‍

അക കാഴ്ചകള്‍
നഷ്ടമായ വെറും
പുറം കാഴ്ചകളില്‍
മാത്രം അഭിരമിക്കുന്ന മനസ്സുകള്‍

മിഴികള്‍ മൂടികെട്ടി
നീതിക്കുമേല്‍
പുറം തിരിഞ്ഞു നില്‍ക്കുന്ന
നീതിദേവത

അതിര്‍ത്തികള്‍ നഷ്ടമായി,
അടയാളങ്ങള്‍ മായുമ്പോള്‍
എനിക്ക് ഒരു നേര്‍രേഖ
വരച്ചിടണം
ജീവിതത്തില്‍ നിന്നും
മരണത്തിലേക്ക്..

No comments:

Post a Comment