Labels

Sunday, April 28, 2013

കാഴ്ചകള്‍


സൂര്യന്‍ നീന്തിതുടിക്കുവനായി 
സാഗരത്തിലേക്ക് മുങ്ങി താഴുമ്പോള്‍  
ഇരുളിനെ കീറിയെടുത്തു 
മിഴികളില്‍ ഒട്ടിച്ചു വയ്ക്കും 
ദൈവം 
രുധിരം കൊണ്ട് 
ചിത്രമെഴുതും തെരുവുകള്‍,
അഭിമാനത്തിലേക്ക് വിരല്‍ 
ചൂണ്ടും അപഥ സഞ്ചാരികള്‍, 
ഇവയിലേക്കൊന്നും പിടഞ്ഞു 
വീഴാതെ,
നല് കാഴ്ചകള്‍ മാത്രം 
കാണാനായി 
നട്ടു വളര്‍ത്തണം 
മിഴികളെ  
 
നേര്‍ കാഴ്ചകള്‍ കാണാനായി 
നിഴലുകള്‍ പ്രതിബിംബിക്കാത്ത 
ഒരു കണ്ണാടിയും, 
വേണം മൌനം ചങ്ങലക്കിടാത്ത 
ഒരു നാവും 

No comments:

Post a Comment