Labels

Sunday, April 28, 2013

തിരിച്ചറിവ്


അനുഭവങ്ങളുടെ
താളുകളില്‍ നിന്നും
ഉതിര്‍ന്നു വീഴും
തിരിച്ചറിവുകള്‍
നഗരം കാഴ്ചകളുടെ
ശവപ്പറമ്പാണെന്നും,
ജീവിതം ലാഭ നഷ്ടങ്ങളുടെ
കണക്കെടുപ്പാണെന്നും
മോഹങ്ങള്‍ക്ക് ആകാശമുണ്ടെന്നും
ആകാശം അനന്തമാണെന്നും
നിലാവുകള്‍ പൌര്‍ണമി
എഴുതിയ ചിത്രങ്ങളാണെന്നും,
ചിത്രങ്ങള്‍ കഥ പറയുമെന്നും
ഓര്‍മ്മകളില്‍ പ്രണയം
വസന്തമാണെന്നും,
ഓര്‍മ്മകള്‍ പിന്തിരിഞ്ഞു
നടത്തമാണെന്നും
തെരുവുകളിലെ
ചെന്നായ്ക്കള്‍
പെണ്ണിന്റെ ചോര
കുടിച്ചാണ് ദാഹം
അകറ്റിയതെന്നും,
അവളുടെ അസ്ഥികള്‍ നുറുക്കി
എടുത്താണ് തെരുവില്‍
വില്പനയ്ക്ക് വച്ചതെന്നും
എല്ലാം അനുഭവങ്ങളുടെ
താളുകളില്‍ നിന്നും
ഉതിര്‍ന്നു വീഴും
തിരിച്ചറിവുകള്‍

No comments:

Post a Comment