പതിയെ വാതിലുകൾ
തുറന്നു
അകത്തു കടക്കും
മരണം എന്ന പൂച്ച
കട്ടിലിന്റെ കാലുകളിലും,
കസേരയുടെ കാലുകളിലും
ദേഹം ഉരുമി,
മുറിയിലൂടെ പമ്മി നടക്കും
പച്ച മീനിന്റെ മണം
മൂക്കിലൂടെ അരിച്ചിറങ്ങുമ്പോൾ
വേട്ടക്കാരന്റെ കണ്ണോടെ
മുറിയിലൂടെ പരതി നടക്കും
കണ്ണുകൾ അടച്ചു
മീനിനെ വായിലേക്ക്
എടുത്തു ചവച്ചു
തിന്നും അതിന്റെ
പിടച്ചിലുകൾ കാണാതെ,
നാക്ക് കൊണ്ട്
കാലുകൾ തുടച്ചു
നടന്നു നീങ്ങും
മരണം എന്ന പൂച്ച