ജീവനും മൃതിക്കുമിടയില്‍ പിടയുമീ ജന്മത്തെ കണ്ടതില്ല
അന്ധത നടിച്ച മര്ത്യജന്മങ്ങള്‍
മൂളലുകളും,ഞരക്കങ്ങളും പതിച്ചതെല്ലാം ബാധിരകര്‍ണങ്ങളിലേക്ക്
ആത്മാവ് വേര്‍പെട്ടു പോകുംവരെ
മൊബൈലില്‍ തിരിഞ്ഞും,ചെരിഞ്ഞും നിന്ന്
പകര്‍ത്തി ആര്‍ത്തു രസിച്ചവര്‍
കൈമാറി മൊബൈലില്‍ നിന്നും മൊബൈലിലേക്ക് എം എം എസ് ആയി
കരുണയുടെ പുഴകള്‍ വറ്റി വരണ്ടു
സ്നേഹമെല്ലാം പുസ്തകതാളുകളില്‍ മയങ്ങി
മനുഷ്യത്വവും പേരില്‍ മാത്രമായി
സ്വര്‍ഗതുല്ല്യമീ ഭൂമിയെ നരകതുല്യമാക്കി
മൃഗതുല്ല്യമാം ഈ മര്ത്യജന്മങ്ങള്‍
No comments:
Post a Comment